ആലക്കോട് പുതിയ പാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹന ഗതാഗതം തുടങ്ങി



ആലക്കോട്: മലയോരത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പൂർത്തിയായി നിർമ്മാണം വരുന്ന ആലക്കോട്ടെ പുതിയ പാലം വഴി വാഹനഗതാഗതം തുടങ്ങി. ഇന്ന് രാവിലെ മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ വാഹന ഗതാഗതം തുടങ്ങിയത്. പാലത്തിന്റെ ഒരു ഈ ഭാഗത്തെ അപ്രോച്ച് റോഡിന്റെ ടാറിംഗ് പ്രവൃത്തി ഇന്നലെ രാത്രി പൂർത്തീകരിക്കുകയും ടാറിംഗ് ഇവിടെയുണ്ടായിരുന്ന വൈദ്യുതി തൂണുകൾ നീക്കം ചെയ്തിരുന്നു.തുടർന്നാണ് പാലം വഴിയുള്ള ഗതാഗതം അനുവദിച്ചത്. കൈവരികളുടെയും മറ്റും നിർമ്മാണവും പൂർത്തിയായി വരികയാണ്.പാലത്തിന്റെ ഉദ്ഘാടനം ഈമാസം തന്നെ നടക്കും. ഗതാഗതക്കുരുക്കിൽ നിന്ന് മോചനം നൽകിക്കൊണ്ട് പുതിയ പാലത്തിലൂടെയുള്ള യാത്ര മലയോരത്തെ ജനങ്ങളെ ഏറെ ആഹ്ലാദത്തിലാഴ്ത്തിയിരിക്കുകയാണ്.

Post a Comment

Previous Post Next Post