കൊച്ചി: ചതിയുടെ മുഖംമൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ലെന്ന് ഡോ. റുവൈസിനെ കുറിച്ച് ഡോ ഷെഹനയുടെ ആത്മഹത്യാക്കുറിപ്പ്.
പണമാണ് വേണ്ടതെന്ന് തന്‍റെ മുഖത്ത് നോക്കി പറഞ്ഞു. അതിനാല്‍ ഇനി ജീവിക്കാന്‍ തോന്നുന്നില്ലെന്നും ഷെഹന കുറിച്ചിരിക്കുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനി ഡോ. ഷെഹനയുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. സുഹൃത്തായിരുന്ന ഡോ. റുവൈസ് മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടെന്ന് ആത്മഹത്യാക്കുറിപ്പിലുള്ളതായി പോലീസ് പറഞ്ഞു.
ഹൈക്കോടതിയില്‍ റുവൈസ് നല്‍കിയ ജാമ്യപേക്ഷയെ എതിര്‍ത്തുകൊണ്ട് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഷെഹന മരിക്കുന്നതിന് രണ്ട് ദിവസം മുമ്ബ് കോളജ് കാമ്ബസില്‍ വച്ചാണ് റുവൈസ് ആവശ്യപ്പെട്ടതെന്ന് പോലീസ് പറയുന്നു. പ്രതി ഇക്കാര്യം സമ്മതിച്ചതായി ജാമ്യാപേക്ഷ എതിര്‍ത്ത് ഹൈക്കോടതില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
ചതിക്ക് പകരമായി നല്ല രീതിയില്‍ ജീവിച്ചു കാണിക്കേണ്ടതാണ്. പക്ഷേ തന്‍റെ ഭാവി ശൂന്യമായി തോന്നുന്നുവെന്നും ഇനി ഒരാളെ വിശ്വസിക്കാനോ സ്‌നേഹിക്കാനോ കഴിയില്ലെന്നും ഷെഹന പറയുന്നു. സഹോദരി ഉമ്മയെ നന്നായി നോക്കണമെന്നും ഷെഹന ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.
Post a Comment