വീണു കിട്ടിയ പണം ഉടമയെ കണ്ടെത്തി കൈമാറി

 


ചെറുപുഴ: ചെറുപുഴ എടിഎം കൗണ്ടറിനു സമീപത്തു നിന്നും വീണുകിട്ടിയ പണം ഉടമയെ കണ്ടെത്തി തിരികെ നല്‍കി. ചെറുപുഴയിലെ ന്യൂ പാലസ് ഹോട്ടല്‍ ഉടമ വി.പി.


സാദിഖിനാണ് പണം കിട്ടിയത്. അപ്പോള്‍ തന്നെ ആളുകളെയും വ്യാപാരികളെയും വിവരമറിയിക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ വിവരം ഷെയര്‍ ചെയ്യുകയും ചെയ്തു. 


എന്നാല്‍ രണ്ടാഴ്ചയ്ക്കു ശേഷമാണ് ഉടമയെ കണ്ടെത്താൻ കഴിഞ്ഞത്. പാടിയോട്ടുചാല്‍ ഈങ്കുളം സ്വദേശി റിട്ട. ആര്‍മി ഉദ്യോഗസ്ഥൻ ടി.പി. രമേശന്‍റെ പണമാണു നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്‍റെ മകൻ ടി. രജീഷിനാണ് പണം കൈമാറിയത്. വ്യാപാരി വ്യവസായി സമിതി ചെറുപുഴ യൂണിറ്റ് പ്രസിഡന്‍റ് സുലേഖ വിജയനെ സാദിഖ് പണം ഏല്‍പിക്കുകയും സുലേഖ രജീഷിന് പണം നല്‍കുകയുമായിരുന്നു. വ്യാപാരി വ്യവസായി സമിതി ചെറുപുഴ യൂണിറ്റ് വൈസ് പ്രസിഡന്‍റ് കെ. സുഭാഷ്, ഹോട്ടല്‍ ജീവനക്കാര്‍, മറ്റു വ്യാപാരികള്‍ എന്നിവരും സന്നിഹിതരായിരുന്നു. സാദിഖിന്‍റെ മാതൃകാ പ്രവര്‍ത്തനത്തെ വ്യാപാരികള്‍ ഉള്‍പ്പടെയുള്ളവര്‍ അഭിനന്ദിച്ചു. പണം നഷ്ടപ്പെട്ട റിട്ട. ആര്‍മി ഉദ്യോഗസ്ഥൻ ടി.പി. രമേശൻ നവംബര്‍ 17ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

Post a Comment

Previous Post Next Post