'ഹീറോകൾ ജൊനാഥനും അബിഗേലും,ചിത്രം വരച്ച രണ്ട് പേരാണ്: പ്രതികൾ പല കുട്ടികളെയും ലക്ഷ്യമിട്ടു'; -ADGP അജിത് കുമാർ


കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത് പണത്തിന് വേണ്ടിയെന്ന് എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ. സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ എല്ലാ പ്രതികളും പിടിയിലായെന്നും അദ്ദേഹം പറഞ്ഞു.

'തട്ടിക്കൊണ്ട് പോകപ്പെട്ട കുട്ടിയുടെ സഹോദരനായ ജൊനാഥനാണ് ഒന്നാമത്തെ ഹീറോ എന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ ഹീറോ അബിഗേലാണ്. അബിഗേൽ പറഞ്ഞതനുസരിച്ച് കൃത്യമായ രേഖാ ചിത്രം വരച്ച രണ്ട് പേരാണ് മൂന്നാമത്തെ ഹീറോകൾ.'
'കോവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതിനായുള്ള ആസൂത്രണം ഒരുവർഷമായി നടത്തി. കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ് ഒരു വർഷം മുന്നേ തന്നെ നിർമ്മിച്ചിരുന്നു' -എ.ഡി.ജി.പി. പറഞ്ഞു.

Post a Comment

Previous Post Next Post