ആലക്കോട് : സെന്‍റ് മേരീസ് ഫൊറോനാപള്ളി അമലോത്ഭവ മാതാവിന്‍റെ തിരുനാളിന്‍റെ ഭാഗമായി ജനുവരി 13ന് ആലക്കോട് ടൗണിലേക്ക് നടക്കുന്ന നഗരപ്രദക്ഷിണം പൂര്‍വാധികം ഭക്തിയോടും മനോഹരവുമായി നടത്താൻ ആലക്കോട് സെന്‍റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന യോഗം തീരുമാനിച്ചു.
വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ഫൊറോനാ വികാരി ഫാ. ഇമ്മാനുവേല്‍ ആട്ടേല്‍ അധ്യക്ഷത വഹിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ജോജി കന്നിക്കാട്ട് , മുൻ പഞ്ചായത്ത് പ്രസിഡന്‍റ് അജിത്ത് വര്‍മ , കെ.പി.
സാബു കെ.എൻ. മൊയ്തീൻ, സി.ജി. ഗോപൻ, ബാബു പള്ളിപ്പുറം, ബേബി ചേരോലിക്കല്‍, ഡെന്നീസ് വാഴപ്പള്ളിയില്‍, ദേവച്ചൻ മഞ്ഞകുന്നേല്‍, ടാജി ടോം, പി .ആര്‍. നിഷ, സാലി വാണിശേരി എന്നിവര്‍ പ്രസംഗിച്ചു.
ടൗണ്‍ പ്രദക്ഷിണത്തോടനുബന്ധിച്ച് ഫൊറോനാ വികാരി ഫാ. ഇമ്മാനുവല്‍ ആട്ടേലിന്‍റെ നേതൃത്വത്തില്‍ വിപുലമായ ടൗണ്‍ പ്രദക്ഷിണ കമ്മിറ്റിക്ക് രൂപം നല്‍കി.

Post a Comment