ഇനിമുതല്‍ യുപിഐ വഴി ഒരു ദിവസം 5 ലക്ഷം വരെ ട്രാന്‍സ്ഫര്‍ ചെയ്യാം; വിശദാംശങ്ങള്‍

 


ഇനിമുതല്‍ യുപിഐ വഴി ഒരു ദിവസം 5 ലക്ഷം രൂപവരെ കൈമാറാം. ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള പണമിടപാടുകള്‍ക്ക് മാത്രമാണ് പുതിയ പരിധി ബാധകം.

നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (NPCI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഒരു ദിവസം യുപിഐ വഴി കൈമാറ്റം ചെയ്യപ്പെടുന്ന തുകയ്ക്ക് നിയന്ത്രണമുണ്ട്. ഓരോ പേയ്‌മെന്റ് ആപ്പിന്റെയും ദൈനംദിന ഇടപാടുകളുടെ പരിധി പ്രത്യേകമായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഒരു ലക്ഷത്തില്‍ കൂടുതല്‍ കൈമാറാൻ സാധിക്കില്ലായിരുന്നു.എന്നാല്‍ ഇപ്പോഴിതാ റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ നയ അവലോകനത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് പുതിയ മാറ്റം പ്രഖ്യാപിച്ചത് . വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ക്കായി ഉയര്‍ന്ന തുകയുടെ യുപിഐ പേയ്‌മെന്റുകള്‍ നടത്താൻ ഇത് ഉപഭോക്താക്കളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകള്‍, ലോണ്‍ റീപേമെന്റുകള്‍, ഇൻഷുറൻസ് എന്നീ ചില വിഭാഗങ്ങള്‍ക്കും ഇടപാട് പരിധി ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ നല്‍കുന്നുണ്ട്. 2021 ഡിസംബറില്‍ റീട്ടെയില്‍ ഡയറക്‌ട് സ്കീമിനും ഐപിഒ സബ്‌സ്‌ക്രിപ്‌ഷനുകള്‍ക്കുമുള്ള യുപിഐ പേയ്‌മെന്റുകളുടെ ഇടപാട് പരിധി 5 ലക്ഷമായി ഉയര്‍ത്തിയിരുന്നു.

Post a Comment

Previous Post Next Post