തമിഴ്‌നാട് പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. ചായക്കടയിലേയ്‌ക്ക് ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുതുക്കോട്ടയില്‍ നിന്ന് രാമേശ്വരത്തേക്കുള്ള വഴിയിലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് വാനിലും ഒരു കാറിലുമായാണ് തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്നത്.

Post a Comment