പാളത്തിലെ അറ്റകുറ്റപ്പണി; കേരളത്തിലൂടെയുള്ള 10 ട്രെയിനുകള്‍ റദ്ദാക്കി



കൊച്ചി: റെയില്‍വെ പാളത്തിലെ അറ്റകുറ്റപണിയെ തുടര്‍ന്ന് ഇന്ന് സര്‍വീസ് നടത്താനിരുന്ന നിസാമുദ്ദീനടക്കം പത്ത് ട്രെയിനുകള്‍ റദ്ദാക്കി.

ദക്ഷിണ-മധ്യ റെയില്‍വെയ്‌ക്ക് കീഴിലുള്ള ഹസന്‍പര്‍ത്തി, ഉപ്പല്‍ റെയില്‍വെ സ്റ്റേഷനുകളിലെ ട്രാക്ക് നവീകരണത്തെ തുടര്‍ന്നാണ് കേരളത്തിലേക്ക് സര്‍വീസുകള്‍ നടത്താനിരുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

വിവിധ തീയതികളില്‍ റദ്ദായ ട്രെയിനുകള്‍

എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ (ഡിസംബര്‍ 30,ജനുവരി ആറ്), ബറൗണി-എറണാകുളം രപ്തിസാഗര്‍ (ജനുവരി ഒന്ന്,എട്ട്), എറണാകുളം-ബറൗണി രപ്തിസാഗര്‍ എക്‌സ്പ്രസ് (ജനുവരി അഞ്ച്, 12),

കൊച്ചുവേളി-കോര്‍ബ (ജനുവരി ഒന്ന്), കോര്‍ബ-കൊച്ചുവേളി (ജനുവരി മൂന്ന്), കൊച്ചുവേളി-ഗോരഖ്പൂര്‍ ( ജനുവരി രണ്ട്, മൂന്ന്, ഏഴ്, ഒന്പത്, പത്ത്), ഗോരഖ്പുര്‍-കൊച്ചുവേളി (ജനുവരി നാല്, അഞ്ച്, ഏഴ്, 11,12)

ബിലാസ്പുര്‍-തിരുനെല്‍വേലി വീക്ലി എക്‌സ്പ്രസ് (ജനുവരി രണ്ട്, ഒന്പത്), തിരുനല്‍വേലി-ബിലാസ്പുര്‍ വീക്ലി എക്‌സ്പ്രസ് (ഡിസംബര്‍ 31, ജനുവരി ഏഴ്). എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

Post a Comment

Previous Post Next Post