ക്രിസ്മസ് ഗാനസന്ധ്യയും വയലിൻ ഫ്യൂഷനും 24ന് ആലക്കോട്



ആലക്കോട്: ക്രിസ്മസ്  ആഘോഷങ്ങളോടനുബന്ധിച്ച് ആലക്കോട് മേരി മാതാ ചാരിറ്റബിൾ ട്രസ്റ്റ് ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗാനസന്ധ്യയും വയലിൻ ഫ്യൂഷനും 24ന് രാത്രി പത്ത് മണിക്ക് ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയ പരിസരത്ത് നടക്കും. ഫ്ളവേഴ്സ് ടോപ്സിംഗർ താരം മെറിൽ ആൻ മാത്യുവിന്റെ നേതൃത്വത്തിലാണ് ക്രിസ്മസ് നൈറ്റ്. പ്രശസ്ത വയലിനിസ്റ്റ് ഗിറ്റു ജോയി അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ,ഗായിക അതുല്യയുടെ ഗാനാലാപനം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. ഷാമോ ഇമ്മാനുവൽ എന്ന പേരിലാണ് ക്രിസ്മസ്
നൈറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post