തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,560 രൂപയായി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5820 ആയി. കഴിഞ്ഞ പത്തു ദിവസത്തിനിടെ 1240 രൂപയാണ് പവന്‍ വിലയിലുണ്ടായ വര്‍ധന. സ്വര്‍ണ വിലയില്‍ ഇന്നലെയും വര്‍ധനയുണ്ടായി. പവന് 200 രൂപയാണ് ഇന്നലെ കൂടിയത്. ഗ്രാം വിലയില്‍ ഉണ്ടായത് 25 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ 5800 രൂപയായി.

Post a Comment