സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി



സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി ഇടക്കാല ഉത്തരവിറക്കി റെഗുലേറ്ററി കമ്മീഷൻ. യൂണിറ്റിന് 20 പൈസയാണ് കൂട്ടിയത്. 40 യൂണിറ്റുവരെ പ്രതിമാസ ഉപയോഗമുള്ളവര്‍ക്ക് വര്‍ധനയില്ല. പ്രതിമാസം നൂറ് യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ ഇനി 20 രൂപ അധികം നല്‍കണം നിരക്ക് വർധനയോടെ 531 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 2024 ജൂൺ 30 വരെ ഈ നിരക്ക് ആയിരിക്കുമെന്നും ഉത്തരവിലുണ്ട്.

Post a Comment

Previous Post Next Post