നടി സുബ്ബലക്ഷ്മി അന്തരിച്ചു



നടിയും ഗായികയുമായ സുബ്ബലക്ഷ്മി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.നടി താരാ കല്യാൺ മകളും സോഷ്യൽ മീഡിയ താരം സൗഭാഗ്യ വെങ്കിടേഷ് കൊച്ചുമകളുമാണ്. പാലിച്ചു പോന്ന ജീവിതചിട്ടകൾ പാലിക്കാൻ പ്രായത്തെ വക വെക്കാതെ തനിച്ചായിരുന്നു താമസം.

തിരുവനന്തപുരം ജവഹർ ബാലഭവനിൽ 27 വർഷക്കാലത്തോളം സംഗീതാധ്യാപികയായി ജോലി നോക്കിയ അമ്മാൾ ആകാശവാണിയിലും പ്രവർത്തിച്ചിരുന്നു. ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം "ഹോർലിക്സിന്റെ" ഒരു പരസ്യചിത്രത്തിലൂടെയാണ് ക്യാമറയുടെ മുന്നിലെത്തുന്നത്.  രഞ്ജിത്ത് സംവിധാനവും സിദ്ധിക് നിർമ്മാണവും നിർവ്വഹിച്ച സൂപ്പർഹിറ്റ് ചിത്രമായ "നന്ദന"ത്തിലെ വാല്യക്കാരി മുത്തശ്ശിമാരിലൊരുവളായാണ് മലയാള സിനിമയിൽ ആദ്യമായി സുബ്ബലക്ഷ്മി തുടക്കം കുറിക്കുന്നത്. തുടർന്ന് ഏറെ സിനിമകളിൽ മുത്തശ്ശിയായും ഹാസ്യരസപ്രധാനമായ വേഷങ്ങളും അവതരിപ്പിച്ചു. സിനിമയിൽ മാത്രമല്ല ഏറെ ടെലിവിഷൻ പരമ്പരകളിലും ടോക്ക് ഷോകളിലുമൊക്കെ ശ്രദ്ധേയമായ പങ്കാളിത്തമുള്ള സുബ്ബലക്ഷ്മി 'കല്യാണരാമൻ, പാണ്ടിപ്പട, നന്ദനം, രാപ്പകൽ' തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. മേരിക്കുണ്ടൊരു കുഞ്ഞാടിൽ ഗാനമാലപിച്ച് ചലച്ചിത്ര പിന്നണി ഗാനരംഗത്തും തുടക്കമിട്ടു.

Post a Comment

Previous Post Next Post