തിരുവനന്തപുരം: കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം 2023ന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും.
കേരളീയം പരിപാടി രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേരളീയത്തിന്റെ പ്രധാന വേദികളില്‍ ഒന്നായ സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കല സാംസ്‌കാരിക രാഷ്‌ട്രീയ പ്രമുഖര്‍ മുഖ്യ അതിഥികള്‍ ആകും. മോഹൻലാല്‍, മമ്മൂട്ടി, ശോഭന, മഞ്ജു വാര്യര്‍, കമല്‍ഹാസൻ തുടങ്ങിയ താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും.
ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി തലസ്ഥാന നഗരിയിലെ 42 വേദികളിലായി ആണ് നടക്കുന്നത്. വേദികളില്‍ കലാസാംസ്‌കാരിക ഭക്ഷ്യ മേളകള്‍ ഉള്‍പ്പെടെ അരങ്ങേറും. 4000ത്തിലാധികം കലാകാരന്മാര്‍ കേരളീയത്തിന്റെ ഭാഗമാകും.

Post a Comment