ആലുവയില്‍ 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയും ബീഹാർ സ്വദേശിയുമായ അസ്ഫാക് ആലം കുറ്റക്കാരനെന്ന് പോക്സോ കോടതി. പ്രതിക്കെതിരെ 16 വകുപ്പുകളാണ് ചുമത്തിയത്. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിച്ചത്. എല്ലാ വകുപ്പുകളിലും പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രതിക്കെതിരെയുള്ള ശിക്ഷാവിധി പിന്നീട് പ്രസ്താവിക്കും.
ആലുവയില്‍ 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി അടുത്ത വ്യാഴാഴ്ച. പ്രതിയായ ബീഹാർ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് പോക്സോ കോടതി വിധിച്ചിരുന്നു. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിച്ചത്. പ്രതിയുടെ മാനസിക പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
Post a Comment