ചെറുപുഴ: കെഎസ്‌ആര്‍ടിസി ബസിന്‍റെ മുൻവശത്തെ ടയര്‍ ഓട്ടത്തിനിടെ ഊരിത്തെറിച്ചു. രാജഗിരി-ചെറുപുഴ-പയ്യന്നൂര്‍ റോഡില്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടം.
ഡ്രൈവറുടെ വശത്തെ മുൻഭാഗത്തെ ടയറാണ് ഊരിപ്പോയത്.
ടയര്‍ റോഡരികില്‍ വീണതോടെ ബസ് റോഡിന് നടുക്ക് മുൻവശം കുത്തി നിന്നു.14 വര്‍ഷം പഴക്കമുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. 2009 ലാണ് ബസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബസിന്‍റെ ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു.

Post a Comment