വയനാട്ടിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച് ICMR. ബത്തേരി, മാനന്തവാടി മേഖലകളിലാണ് വൈറസ് സാന്നിധ്യം കണ്ടത്. രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ജനങ്ങൾ ഭയപ്പെടേണ്ടതില്ല എന്നും ജാഗ്രതയാണ് ആവശ്യമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു. രോഗ ലക്ഷണങ്ങളുമായി വരുന്നവർക്ക് കൃത്യമായ പരിചരണം നൽകാനുള്ള പരിശീലനം ആരോഗ്യ പ്രവർത്തകർക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.

Post a Comment