കേളകത്ത് വീണ്ടും മാവോയിസ്റ്റ് സംഘമെത്തി; വീട്ടില്‍ കയറി മൊബൈല്‍ ഫോണുകള്‍ റീച്ചാര്‍ജ് ചെയ്തു

കണ്ണൂർ: കേളകത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. അഞ്ച് പേരടങ്ങുന്ന സായുധ സംഘമാണ് എത്തിയത്. ഇന്നലെ രാത്രി രാമച്ചിയിലെ ഒരു വീട്ടിലെത്തി മൊബൈല്‍ ഫോണുകള്‍ റീചാര്‍ജ് ചെയ്തു.

പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടും മാവോയിസ്റ്റുകള്‍ എത്തുന്നത് തുടര്‍ക്കഥയാവുകയാണ്.

നാല് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് മാവോയിസ്റ്റുകള്‍ നാട്ടിലിറങ്ങിയത്. കഴിഞ്ഞ മാസവും അഞ്ചംഗ മാവോയിസ്റ്റ് സംഘം ജനവാസമുള്ള ഭാഗങ്ങളില്‍ എത്തിയിരുന്നു. കേളകം അടയ്ക്കാത്തോട് ആണ് സായുധ സംഘം പ്രത്യക്ഷപ്പെട്ടത്.

ജില്ലയില്‍ മാവോവാദികളുടെ സാന്നിധ്യമുണ്ടാവാറുള്ള പ്രദേശങ്ങളില്‍ ആകാശ നിരീക്ഷണം നടത്തിയിരുന്നു. ആറളം, കൊട്ടിയൂര്‍ വനമേഖലകളില്‍ ഇരിട്ടി എ എസ് പി. തപോഷ് ബസുമതാരി, പേരാവൂര്‍ ഡി വൈ എസ് പി. എ വി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിരീക്ഷണം.

Post a Comment

Previous Post Next Post