പ്രവാസികള്‍ക്ക് ആശ്വാസം; കേരളത്തിലേക്ക് അധിക സര്‍വീസ് പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഈ മാസം 30 മുതല്‍ ആരംഭിക്കും

 


കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍ ആരംഭിക്കും.

ആഴ്ചയില്‍ രണ്ട് ദിവസമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുക.


തിങ്കളാഴ്ചകളില്‍ പുലര്‍ച്ചെ 4.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 7.40ന് വിമാനം കുവൈത്തില്‍ എത്തും. തിരികെ കുവൈത്തില്‍ നിന്ന് 8.40ന് പുറപ്പെട്ട് വൈകിട്ട് നാലിന് കണ്ണൂരിലെത്തും. നവംബര്‍ മുതല്‍ കോഴിക്കോട് സര്‍വീസ് ദിവസങ്ങളിലും മാറ്റമുണ്ട്.


ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ വിന്റര്‍ ഷെഡ്യൂള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 മുതല്‍ നിലവില്‍ വരും.

Post a Comment

Previous Post Next Post