വാട്സ്‌ആപ്പ് സ്റ്റാറ്റസുകള്‍ക്ക് ഇനി സമയപരിധി നിശ്ചയിക്കാം: പുതിയ ഫീച്ചര്‍ ഉടൻ എത്തും


വാട്സ്‌ആപ്പിലെ ജനപ്രിയ ഫീച്ചറുകളില്‍ ഒന്നാണ് സ്റ്റാറ്റസുകള്‍. അതിനാല്‍, സ്റ്റാറ്റസ് ഇടാത്തവര്‍ വളരെ ചുരുക്കമായിരിക്കും.
ഇത്തവണ ഉപഭോക്താക്കള്‍ കാത്തിരുന്ന പുതിയ ഫീച്ചര്‍ സ്റ്റാറ്റസില്‍ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് വാട്സ്‌ആപ്പ്. സ്റ്റാറ്റസിന്റെ കാലാവധി ഉപഭോക്താക്കള്‍ക്ക് നിശ്ചയിക്കാൻ കഴിയുന്ന ഫീച്ചറിനാണ് രൂപം നല്‍കുന്നത്. ഇതോടെ, പരമാവധി രണ്ടാഴ്ച വരെ സ്റ്റാറ്റസ് നിലനിര്‍ത്താൻ സാധിക്കും.

നിലവില്‍, 24 മണിക്കൂറാണ് വാട്സ്‌ആപ്പ് സ്റ്റാറ്റസിന്റെ സമയപരിധി_. _പുതിയ അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ എത്തിയേക്കുമെന്നാണ് സൂചന. ഇതോടെ, സ്റ്റാറ്റസ് എത്രനാള്‍ കാണണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാൻ കഴിയുന്ന തരത്തില്‍ ഓപ്ഷനുകള്‍ നല്‍കുന്നതാണ്. ഏറ്റവും ചുരുങ്ങിയ സമയം 24 മണിക്കൂറും പരമാവധി സമയം 2 ആഴ്ചയുമായാണ് സമയപരിധി നിശ്ചയിക്കുക. 24 മണിക്കൂറിനു പുറമേ, മൂന്ന് ദിവസം, ഒരാഴ്ച എന്നിവയാണ് മറ്റ് ഓപ്ഷനുകള്‍. ഇതില്‍ ഏതു വേണമെങ്കിലും തിരഞ്ഞെടുത്ത് സമയപരിധി സെറ്റ് ചെയ്യാൻ സാധിക്കും. ആദ്യ ഘട്ടത്തില്‍ ടെക്സ്റ്റ് സ്റ്റാറ്റസുകള്‍ക്കാണ് സമയപരിധി നിശ്ചയിക്കാനുള്ള ഫീച്ചര്‍ ലഭ്യമാക്കുക. 

Whatsapp

Post a Comment

Previous Post Next Post