സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകം രൂക്ഷമായി തുടരുന്നു. ഇന്നലെ മാത്രം 7932 പേർക്കാണ് പനി ബാധിച്ചത്. എലിപ്പനിയും ഡെങ്കിപ്പനിയും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 59 പേർക്കാണ് ഇന്നലെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. 233 പേർക്കാണ് ഡെങ്കിപ്പനി സംശയിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുതലുള്ളത്. ഇന്നലെ മാത്രം ഇവിടെ 20 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

Post a Comment