നടൻ കുണ്ടറ ജോണി അന്തരിച്ചു

 


നടൻ കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1979ൽ പുറത്തിറങ്ങിയ നിത്യവസന്തം ആണ് ആദ്യ ചിത്രം. മേപ്പടിയാനിലാണ് അവസാനമായി വേഷമിട്ടത്. വില്ലനായും സ്വഭാവ നടനായും മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജോണി. വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post