തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ പ്രൊഫഷനല്‍ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചു.
ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ചൊവ്വാഴ്ച ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.
അടുത്ത അഞ്ച് ദിവസങ്ങളില്‍ ചില ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Post a Comment