റോഡിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്ന് വീട് ഭീഷണിയില്‍

കുടിയാന്മല: മഴയില്‍ റോഡിന്‍റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയില്‍. കുടിയാൻമല പള്ളിക്കുന്ന റോഡരികിലെ കാപ്പിൻച്ചാലില്‍ രാജേഷിന്‍റെ വീടാണ് അപകടഭീഷണി നേരിടുന്നത്.

കഴിഞ്ഞ ദിവസമുണ്ടായ മഴയിലായിരുന്നു രാജേഷിന്‍റെ വിടീനോട് ചേര്‍ന്ന സംരക്ഷണ ഭിത്തി തകര്‍ന്നത്. ഭിത്തി തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ വീടിന് ഭീഷണി ഉയര്‍ത്തുകയാണ്. സംഭവസ്ഥലം തളിപ്പറമ്ബ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജോഷി കണ്ടത്തില്‍, നടുവില്‍ വില്ലേജ് ഓഫീസര്‍ വിനോദ്, വാര്‍ഡ് അംഗം അലക്സ്‌ എന്നിവര്‍ സന്ദര്‍ശിച്ചു.

Post a Comment

Previous Post Next Post