തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86)അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.
അര്‍ബുദബാധിതനായി കഴിഞ്ഞ നാല് മാസമായി ചികിത്സയിലായിരുന്നു.
CPM സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് മുൻ അംഗമാണ്. മൂന്ന് തവണ നിയമസഭാംഗമായി. 1987, 1996, 2006 കാലത്താണ് ചിറയിൻകീഴ്
മണ്ഡലത്തില്‍ നിന്ന് എം.എല്‍.എയായത്. 1979ല്‍ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു.
കയര്‍ തൊഴിലാളി മേഖലയായിരുന്നു. ആനത്തലവട്ടത്തിന്റെ തട്ടകം. കയര്‍ തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂണിയൻ നേതൃത്വത്തിലേക്ക് എത്തിയത്. കയര്‍ മേഖലയിലെ ചൂഷണത്തിനെതിരായ സമരങ്ങള്‍ നയിച്ചു
2016-21 കാലത്ത് കയര്‍ അപക്സ് ബോഡി അദ്ധ്യക്ഷനായിരുന്നു.
Post a Comment