വായാട്ടുപറമ്പ്: തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കായികമേളയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി , യുപി വിഭാഗങ്ങളിൽ വായാട്ടുപറമ്പ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന മേളയിൽ പെൺ കുട്ടികളുടെ വിഭാഗത്തിലും വായാട്ടുപറമ്പിനാണ് ഓവറോൾ.
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ 279 പോയിന്റാണ് വായാട്ടുപറമ്പിന് ലഭിച്ചത്. 119 പോയിന്റുള്ള ജിഎംആർഎസ് പട്ടുവം രണ്ടാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടി. 115 പോയിന്റുകളുമായി പെരുമ്പടവ് ബിവിജെഎം ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനത്തെത്തി.
യുപി വിഭാഗത്തിൽ 56.5 പോയിന്റുകൾ നേടി വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യുപി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 56 പോയിന്റുകളോടെ കരിപ്പിൽ എസ്വി യുപിഎസ് രണ്ടാം സ്ഥാനവും നേടി. എൽപി വിഭാഗത്തിൽ 51.5 പോയിന്റുകളോടെ സിഎച്ച്എംഎൽ പി സ്കൂൾ തളിപ്പറമ്പ് ഓവറോൾ ഒന്നാം സ്ഥാനവും, 32 പോയിന്റുകളോടെ അൽമഖർ എൽപി സ്കൂൾ തളിപ്പറമ്പ രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. തോമസ് തെങ്ങുംപള്ളി വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. പ്രിൻസിപ്പാൾ ബിജു ജോസഫ്, മുഖ്യാപിക സോഫിയ ചെറിയാൻ, മുഖ്യാധ്യാപകൻ ബെന്നി പുത്തൻനട, സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി കെ.ജഗദീശൻ, വിവിധ സ്കൂളുകളിലെ മുഖ്യാധ്യാപകർ, കായികാധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment