കരുവഞ്ചാല്‍ പാലം പ്രവൃത്തി പുനരാരംഭിച്ചു

 


കരുവഞ്ചാല്‍: കരുവഞ്ചാല്‍ പാലത്തിനു സമീപത്തായി നിര്‍മിക്കുന്ന പുതിയ പാലത്തിന്‍റെ പ്രവൃത്തി വീണ്ടും പുനഃരാരംഭിച്ചു.

മഴ കാരണം ചൂണ്ടിക്കാട്ടി കരാറുകാരൻ പ്രവൃത്തി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. 


കരുവഞ്ചാല്‍ ടൗണില്‍ നിലവിലുള്ള പാലം വളരെ ഇടുങ്ങിയതും അപകടാവസ്ഥയിലും ആയതിനാല്‍ ഗതാഗതക്കുരുക്ക് സ്ഥിരം സംഭവമായി മാറിയിരുന്നു. മലയോര ഹൈവേയും തളിപ്പറമ്ബ് കൂര്‍ഗ് ബോര്‍ഡര്‍ റോഡും സംഗമിക്കുന്നതിനാല്‍ ഇവിടെ വാഹനഗതാഗതം പതിന്മടങ്ങ് വര്‍ധിച്ചിട്ടുമുണ്ട്. 


ഇപ്പോള്‍ പുതുതായി നിര്‍മിക്കുന്ന പാലത്തിന്‍റെ നടുഭാഗത്തുള്ള ഫില്ലറിന്‍റെ പ്രവൃത്തിയാണ് കഴിഞ്ഞ ഒരാഴ്ചയായി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. മറ്റു തടസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ഏപ്രില്‍ മാസത്തോടുകൂടി പണിപൂര്‍ത്തീകരിക്കാൻ കഴിയുമെന്നാണ് കോണ്‍ട്രാക്ടര്‍ പറയുന്നത്. പാലത്തിന്‍റെ പ്രവൃത്തി നിര്‍ത്തിവച്ചതില്‍ സജീവ് ജോസഫ് എംഎല്‍എയും മറ്റു ജനപ്രതിനിധികളും വ്യാപാരികളും നിരന്തരം ഇടപെടല്‍ നടത്തിയിരുന്നു.

Post a Comment

Previous Post Next Post