ഒരു ഇടവേളക്ക് ശേഷം വലിയ ഉള്ളി വില വീണ്ടും കുതിച്ചുയരുന്നു. രണ്ടാഴ്ചക്കിടെ ഉള്ളി വില വൻതോതിൽ ഉയർന്നു. മൊത്ത വിപണന കേന്ദ്രങ്ങളിൽ ഒരു കിലോ വലിയ ഉള്ളിക്ക് 60 മുതൽ 63 രൂപ വരെയാണ് വില. ഇത് ചില്ലറ വിപണിയിൽ എത്തുമ്പോൾ 70 മുതൽ 75 രൂപ വരെയാണ്. ഒരാഴ്ചക്കിടെ 22 രൂപയോളമാണ് വർധിച്ചത്. കേരളത്തിലേക്ക് ഉള്ളി ഇറക്കുമതി ചെയുന്ന മഹാരാഷ്ട്രയിൽ സ്റ്റോക്ക് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

Post a Comment