അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തില്‍ വിട്ടു

 


കൊച്ചി: അറസ്റ്റ് ചെയ്ത നടന്‍ വിനായകനെ ജാമ്യത്തില്‍ വിട്ടു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനായിരുന്നു അറസ്റ്റ് ചെയ്‌തത്‌.

വിനായകൻ ലഹരി ഉപയോഗിച്ചാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ ആരോപണം.


ഇന്നലെ വൈകീട്ട് 6.30ഓടെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിയായിരുന്നു വിനായകന്റെ പരാക്രമം. വീട്ടില്‍ ഭാര്യയുമായുള്ള ബഹളത്തിന്‍റെ പേരില്‍ വിനായകന്‍ പൊലീസിനെ വിളിച്ച്‌ പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് പരാതി പരിശോധിക്കാൻ പൊലീസ് വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ വനിതാ പൊലീസിനോട് വിനായകന്‍ മോശമായി പെരുമാറി. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി ബഹളം ഉണ്ടാക്കുകയായിരുന്നു.

Post a Comment

Previous Post Next Post