സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

 


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. പവന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. 45,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. 5665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 21ന് 45,280 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ ശേഷം കഴിഞ്ഞ ദിവസം വില ഇടിഞ്ഞിരുന്നു. തുടര്‍ന്ന് ഇന്നലെ മുതലാണ് വീണ്ടും വില ഉയരാന്‍ തുടങ്ങിയത്.

Post a Comment

Previous Post Next Post