ഒഡീഷ്യക്കെതിരെ തകർപ്പൻ ജയവുമായി ബ്ലാസ്റ്റേഴ്സ്

ഐഎസ്‌എല്ലിൽ ഒഡീഷ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയം ആഘോഷിച്ചത്. മത്സരത്തിന്റെ 15ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോ ആണ് ഒഡീഷ്യക്ക് വേണ്ടി ആദ്യം വല കുലുക്കിയത്. മറുപടിയായി രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളും നേടിയത്. ഡയമന്റകോസ് (66), ലൂണ (84) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയശിൽപികൾ.

Post a Comment

Previous Post Next Post