കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 70 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 5640 രൂപയായാണ് സ്വര്‍ണ്ണവില വര്‍ധിച്ചത്.
ഒരു പവൻ സ്വര്‍ണ്ണത്തിന്റെ വില 45,120 രൂപയായും കൂടി. പവന് 560 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണ്ണത്തെ സുരക്ഷിത നിക്ഷേപമായി ജനങ്ങള്‍ കാണുന്നതാണ് മഞ്ഞ ലോഹത്തിന്റെ വില ഉയരുന്നതിനുള്ള പ്രധാന കാരണം.

Post a Comment