ഭീഷണിയായി തേർത്തല്ലിയിൽ വെള്ളക്കെട്ട്

 


തേർത്തല്ലി : ടൗണിൽ അങ്കണവാടി, പകൽവീട് ജങ്‌ഷനിൽ മലയോരഹൈവേയിൽ മഴ പെയ്യുന്നതോടെ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് സമീപത്തെ കച്ചവടസ്ഥാപനങ്ങളിലുള്ളവരെയും കാൽനടയാത്രക്കാരെയും ഓട്ടോസ്റ്റാൻഡിലെ തൊഴിലാളികളെയും ദുരിതത്തിലാക്കുന്നു.

പകൽവീട്, അങ്കണവാടി റോഡിന്‌ ഓവുചാലില്ലാത്തതിനാൽ ടാറിങ് റോഡിലൂടെ ഒഴുകിവരുന്ന വെള്ളം മലയോര ഹൈവേയിൽ കെട്ടിക്കിടക്കുകയാണ്. റോഡിനു ഓവുചാൽ നിർമിച്ച് വെള്ളം ഒഴുക്കിവിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post