ആലക്കോട് ടൗണിലെ പാര്‍ക്കിംഗ് തോന്നിയപോലെ

 


ആലക്കോട്: വാഹനങ്ങള്‍ തോന്നിയതു പോലെ നിര്‍ത്തിയിടാൻ തുടങ്ങിയതോടെ ആലക്കോട് ടൗ ണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. ആളുകള്‍ക്ക് നിന്ന് തിരിയാൻ സ്ഥലമില്ലാത്ത അവസ്ഥയും.

മലയോര ഹൈവേയും തളിപ്പറമ്ബ്-കുര്‍ഗ് അതിര്‍ത്തി റോഡ് കൂടിച്ചേരുന്ന മെയിൻ ടൗണ്‍ ആയതിനാല്‍ ഏത് നേരവും വാഹനത്തിരക്കാണ്. ആലക്കോട് ടൗണില്‍ കാല്‍നട യാത്രികര്‍ക്കായി മാര്‍ക്ക് ചെയ്ത ഭാഗങ്ങളില്‍ പോലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയാണ്. 


പോസ്റ്റ് ഓഫീസ്, ബാങ്കുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്ക് പോകുന്നതിന് റോഡ് മുറിച്ച്‌ കടക്കാൻ പ്രായമായവര്‍ ഏറെ കഷ്ടപെടുകയാണ്. ചില വാഹനങ്ങള്‍ രാവിലെ കൊണ്ടുവന്ന് നിര്‍ത്തിയിട്ട് പോവുകയാണ്. 


പലപ്പോഴും ഇവ കൊണ്ടുപോകുന്നത് വൈകുന്നേരങ്ങളിലാണ്. 

മൂന്നു സ്കൂളുകളും കോളജും ക്രിസ്ത്യൻപള്ളിയും മുസ്‌ലിം പള്ളിയും ഉള്‍പ്പെടെയുള്ള സ്ഥലത്ത് കാല്‍നടക്കാര്‍ ഏറെയുണ്ട്. ഈ സാഹചര്യത്തില്‍ അനധികൃത പാര്‍ക്കിംഗ് പ്രശ്നത്തില്‍ പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകരുടെ ആവശ്യം.

Post a Comment

Previous Post Next Post