മണ്ഡലം പ്രസിഡൻ്റുമാരുടെ നിയമനം; ജില്ലാ സമവായ കമ്മിറ്റിയില്‍ നിന്ന് നേതാക്കളായ സോണി സെബാസ്റ്റ്യനും ചന്ദ്രൻ തില്ലങ്കേരിയും രാജിവെച്ചു



കണ്ണൂര്‍: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരുടെ നിയമനത്തെ ചൊല്ലി കണ്ണൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജില്ലാ സമവായ കമ്മിറ്റിയില്‍ നിന്ന് എ ഗ്രൂപ്പ് നേതാക്കളായ സോണി സെബാസ്റ്റ്യനും ചന്ദ്രൻ തില്ലങ്കേരിയും രാജിവെച്ചു.

കെ.സുധാകരൻ പക്ഷവും കെ.സി.ഗ്രൂപ്പും പദവികള്‍ കയ്യടക്കിയതായാണ് ഇവരുടെ ആരോപണം. 132 പ്രസിഡൻ്റുമാരില്‍ എ ഗ്രൂപ്പിന് ലഭിച്ചത് 30ല്‍ താഴെ മാത്രം പ്രാതിനിധ്യമാണ്.

Post a Comment

Previous Post Next Post