ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂരിൽ യെല്ലോ അലേര്‍ട്ട്

 


സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും പ്രവചനം. ഇന്ന് പതിനാല് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി.


കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനത്തേക്കും.


ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത ഉള്ളതിനാല്‍ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.


Post a Comment

Previous Post Next Post