എറണാകുളം: പെരുമ്ബാവൂരില്‍ അതിഥി തൊഴിലാളിയുടെ പെണ്‍കുഞ്ഞിനു നേരെ ലൈംഗികാതിക്രമം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം.
കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ രണ്ട് അതിഥി തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. വടക്കാടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് കുഞ്ഞിന്‍റെ മാതാപിതാക്കള്‍ ജോലി ചെയ്ത് വരുന്നത്. ഇവര്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി.
കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കൂട്ടത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ കൂട്ടികൊണ്ടു പോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് കരയുന്ന കുട്ടിയെ കണ്ട പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്.
ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.

Post a Comment