ലോകകപ്പിൽ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന് തകർപ്പൻ ജയം. പാകിസ്ഥാൻ ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം 8 വിക്കറ്റ് ശേഷിക്കെ 49ാം ഓവറിൽ അഫ്ഗാനിസ്ഥാൻ മറികടന്നു. ഓപ്പണർമാരായ ഗുർബാസ് (65), ഇബ്രാഹിം സദ്രാൻ (87) എന്നിവർ അഫ്ഗാനിസ്ഥാനായി തിളങ്ങി. പാകിസ്ഥാനായി ഷഹീൻ അഫ്രീദിയും ഹസൻ അലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഈ വിജയത്തോടെ അഫ്ഗാനിസ്ഥാൻ 4 പോയിന്റുമായി പാകിസ്ഥാന് തൊട്ടുതാഴെയായി 6ാം സ്ഥാനത്തെത്തി.

Post a Comment