ആലക്കോട്: കാപ്പിമല മഞ്ഞപ്പുല്ല് പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടം വീണ്ടും ഇറങ്ങി. അരയാത്തുരുത്ത് സുധാകരന്‍റെ ആയിരത്തിലധികം വാഴകള്‍ നശിപ്പിച്ചു.
വിളവെടുക്കാൻ പാകമായ വാഴകളാണ് നശിപ്പിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ കാട്ടാന വരുന്നത് കാപ്പിമല മഞ്ഞപ്പുല്ല് പ്രദേശവാസികള്‍ക്ക് കൃഷിയിടത്തില്‍ പോകാൻ കഴിയാതായി. കഴിഞ്ഞ ദിവസം കാട്ടാനക്കുട്ടം ഇറങ്ങി നിരവധി പേരുടെ വാഴകള്‍ നശിപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി. പത്തിലധികം വരുന്ന ആനകളാണ് പ്രദേശത്ത് ഇറങ്ങിയിരിക്കുന്നത്. സോളാര്‍ വേലി തകരാറിലായതാണ് കാട്ടാനകൂട്ടത്തോടെ വരാൻ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.

Post a Comment