കണ്ണൂര്‍: കണ്ണൂരില്‍ ദസറയുടെ ഭാഗമായി നടന്ന ഗാനമേളക്കിടെ മേയര്‍ അഡ്വ. ടി.ഒ. മോഹനന് മര്‍ദ്ദനം.
ഗാനമേളക്കിടെ സ്റ്റേജില്‍ കയറി നൃത്തം ചെയ്യുന്നയാളെ പിടിച്ചുമാറ്റുന്നതിനിടെയാണ് മര്‍ദ്ദനം. ഇന്നലെ രാത്രി കണ്ണൂര്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ ഗാനമേളയ്ക്കിടെയായിരുന്നു സംഭവം.
കാണികളില്‍ ഒരാള്‍ സ്റ്റേജിലെത്തി നൃത്തം ചെയ്യാൻ തുടങ്ങി. ഇത് കണ്ടാണ് മേയര്‍ സ്റ്റേജില്‍ കയറി പിടിച്ചുമാറ്റാൻ എത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പോലീസ് കേസെടുക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ വാണിജ്യ മേഖലയെക്കൂടി ലക്ഷ്യമിട്ടുള്ള വ്യാപാര ഉത്സവമാണ് 'കണ്ണൂര്‍ ദസറ. ഒക്ടോബര്‍ 15 ന് തുടങ്ങി 23 വരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലാണ് പരിപാടി.

Post a Comment