ആലക്കോട്: ആലക്കോട് പഞ്ചായത്ത് കേരളോത്സവം 12,13, 14, 15, 21 തീയതികളിലായി നടക്കും.ഇന്ന് പെരിങ്ങാലയിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോജി കന്നിക്കാട്ട് ഉദ്ഘാടനം ചെയ്യും. ജോൺസൺ താരാമംഗലം അധ്യക്ഷത വഹിക്കും.അത്ലറ്റിക്സ് മത്സരങ്ങൾ 14ന് ആലക്കോട് എൻ.എസ്.എസ് സ്കൂളിൽ എസ്.എച്ച്.ഒ: എം.പി.വിനീഷ്കുമാർ ഉദ്ഘാടനം ചെയ്യും. 12ന് ചെസ് മത്സരം ആലക്കോട് പഞ്ചായത്ത് ഹാളിലും ഷട്ടിൽ മത്സരം പെരിങ്ങാലയിലും 13ന് വോളിബോൾ മത്സരം പെരിങ്ങാലയിലും ക്രിക്കറ്റ് മത്സരം നെല്ലിപ്പാറയിലും കബഡിയും വടംവലിയും ആലക്കോട് സ്കൂൾ ഗ്രൗണ്ടിലും 15ന് ഫുട്ബോൾ അരങ്ങം ഗ്രൗണ്ടിലും 21ന് കലാമത്സരങ്ങൾ ആലക്കോട് എൻ.എസ്.എസ് സ്കൂളിലും നടക്കും.
ആലക്കോട് കേരളോത്സവത്തിന് ഇന്ന് തുടക്കം
Alakode News
0
Post a Comment