വൈദ്യുതി അപകടം ; എമർജെൻസി നമ്പറുമായി കെ.എസ്.ഇ.ബി

സംസ്ഥാനത്ത് ഇടവിട്ട് പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും അപകടാവസ്ഥയിലുള്ള വൈദ്യുതി ലൈനുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത സെക്ഷൻ ഓഫീസിലോ 9496010101എന്ന എമര്‍ജൻസി നമ്പറിലോ അറിയിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. 

ഇത് അപകടങ്ങള്‍ അറിയിക്കാൻ മാത്രമുള്ള എമര്‍ജൻസി നമ്പറാണ്. കാറ്റിലും മഴയിലും വൃക്ഷങ്ങളും ശിഖരങ്ങളും മറ്റും ഒടിഞ്ഞുവീണ് വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടന്നാലോ ചാഞ്ഞു കിടന്നാലോ അപകട സാധ്യത മുന്നില്‍ക്കണ്ട് ഉടൻ തന്നെ വിവരം അറിയിക്കുക. വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങള്‍ അറിയാനും സേവനങ്ങള്‍ നേടാനും 1912 എന്ന ടോള്‍ഫ്രീ കസ്റ്റമര്‍കെയര്‍ നമ്പറിൽ ബന്ധപ്പെടുക.. വാട്സാപ്പ് സന്ദേശമയച്ചും വിളിച്ചും പരാതി അറിയിക്കാനുള്ള നമ്പര്‍ 9496001912

Post a Comment

Previous Post Next Post