രണ്ട് കുപ്രസിദ്ധ മോഷ്ടാക്കൾ പരിയാരം പോലീസിൻ്റെ പിടിയിലായി; ഒരാൾ ആലക്കോട് സ്വദേശി



പരിയാരം: രണ്ട് കുപ്രസിദ്ധ മോഷ്ടാക്കൾ പരിയാരം പോലീസിൻ്റെ പിടിയിലായി. ഇപ്പോൾ ആലക്കോട് താമസിക്കുന്ന സിദ്ധിക്ക് (51), കോഴിക്കോട് സ്വദേശി രഞ്ജിത്ത് (26) എന്നിവരെയാണ് ഇന്നലെ പരിയാരം എസ്.ഐ സഞ്ചയ്കുമാറും സംഘവും പിലാത്തറ ബസ്റ്റാൻ്റിൽ നിന്ന് പിടികൂടിയത്.പ്രതികൾ പഴയങ്ങാടി ഭാഗത്ത് നിന്ന് വരുന്നുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് എ എസ് ഐ നികേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പിലാത്തറയിൽ വച്ച് ഇവരെ പിടികൂടിയത്.



സപ്തംബർ നാലിന് ഏമ്പേറ്റിൽ നിന്ന് ബസിൽ കയറി മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ ഇറങ്ങിയ യാത്രക്കാരൻ്റെ എട്ടായിരം രൂപ പോക്കറ്റടിച്ച സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ബസുകളിൽ കയറി കൃതിമ തിരക്കുണ്ടാക്കി യാത്രക്കാരുടെ പേഴ്സും, പണവും മോഷ്ടിക്കുയാണ് സിദ്ധിക്കിൻ്റേയും സംഘത്തിൻ്റേയും മോഷണ ഇപ്പോഴത്തെ രീതി. ഇതിനിരയാകുന്നത് പലപ്പോഴും പാവപ്പെട്ട സാധാരണക്കാരാണ്.

സിദ്ധിക്കിൻ്റെ പേരിൽ നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്.ഇയാൾ തളിപ്പറമ്പ് സ്വദേശിയാണെന്ന് പറയുന്നുണ്ടെങ്കിലും വിവിധ പേരുകളിൽ വിവിധ സ്ഥലങ്ങളിൽ ക്വാർട്ടേഴ്സുകളിൽ താമസിച്ച് കവർച്ച നടത്തുകയാണ് പതിവ് രീതി. ഇയാളോടൊപ്പം പിടിയിലായ രഞ്ജിത്തും വിവിധ കേസുകളിൽ പ്രതിയാണ്. ഇരുവർക്കുമെതിരെ കണ്ണൂർ ,കാസർഗോഡ്, കോഴിക്കോട് ജില്ലകളിലായി നിരവധി മോഷണകേസുകൾ നിലവിലുണ്ട്.

കണ്ണൂരിലെ ഒരു കഞ്ചാവ് കേസിൽ പ്രതിയായതിനാൽ രഞ്ജിത്തിനെ ടൗൺ പോലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ സിദ്ദിക്കിനെ റിമാൻഡ് ചെയ്തു.സംഘത്തിൽ എസ് ഐ സഞ്ചയ് കുമാറിനോടൊപ്പം സ്പെഷൽ ബ്രാഞ്ച് എഎസ്ഐ നികേഷ്, സ്ക്വാഡ് അംഗങ്ങളായ നൗഫൽ, അഷറഫ് എന്നിവർ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post