ചെറുപുഴ: ചെറുപുഴ ടൗണിലും കാട്ടുപന്നി ശല്യം രൂക്ഷമായി. ടൗണില്‍ നിന്ന് വിളിപ്പാടകലെ പെരുങ്കുടലില്‍ വീട്ടുപരിസരത്ത് നട്ടുവളര്‍ത്തിയ കപ്പക്കൃഷി പൂര്‍ണമായി നശിപ്പിച്ചു.
പെരുങ്കടലിലെ തുണ്ടിയില്‍ കുട്ടിച്ചന്‍റെ വീട്ടുമുറ്റത്തോടു ചേര്‍ന്നു നട്ടുവളര്‍ത്തിയ കപ്പയാണ് കഴിഞ്ഞ രാത്രി കാട്ടുപന്നി കുത്തിനശിപ്പിച്ചത്. വളര്‍ച്ചയെത്താറായ 20 ചുവടോളം കപ്പ പൂര്‍ണമായി നശിപ്പിക്കുകയായിരുന്നു. ഇതുവരെ കാട്ടുപന്നി ശല്യം ഉണ്ടാകാത്ത പ്രദേശമാണിതെന്ന് കുട്ടിച്ചന്‍ പറയുന്നു. സമീപവാസിയായ മൂലക്കാട്ട് അപ്പച്ചന്‍റെ കൃഷിയിടത്തിലെ കപ്പക്കൃഷിയും കാട്ടുപന്നി നശിപ്പിച്ചതില്‍പ്പെടുന്നു.
Post a Comment