സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴ; ശനിയാഴ്ച വരെ മഴയ്‌ക്ക് സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്.

തെക്ക് പടിഞ്ഞാറന്‍ ഝാര്‍ഖണ്ഡിനും അതിനോട് ചേര്‍ന്ന വടക്കന്‍ ഛത്തിസ്ഗഡിനും മുകളിലും ന്യൂനമര്‍ദം സ്ഥിതി ചെയ്യുകയാണ്. മധ്യ മഹാരാഷ്‌ട്രയ്‌ക്ക് മുകളില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതെല്ലം കാരണമാണ് കേരളത്തില്‍ വരുംദിവസങ്ങളിലും മഴ തുടരുന്നതെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

Post a Comment

Previous Post Next Post