കരുവൻചാലിലെ വോളിബോള്‍ ഗ്രൗണ്ട് വെള്ളത്തിലായി..!

  


ആലക്കോട്: കനത്ത മഴയില്‍ പൈതല്‍മല അടിവാരത്ത് ശക്തമായ ഉരുള്‍പൊട്ടല്‍ ഉണ്ടായതോടെ നഷ്ടമായത് നല്ലൊരു വോളിബോള്‍ ഗ്രൗണ്ട്.

ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് കരുവഞ്ചാല്‍ പുഴ കരകവിഞ്ഞതോടെയാണ് പാലത്തിന് സമീപത്തെ വോളിബോള്‍ ഗ്രൗണ്ട് പുഴയെടുത്തത്. 


ഗ്രൗണ്ടിന്‍റെ സ്ഥാനത്ത് വലിയ ഗര്‍ത്തമാണ് നിലവില്‍ ഉള്ളത്. ഏകദേശം ആറു മീറ്ററോളം വീതിയില്‍ കരയിടിഞ്ഞു പുഴയായി മാറി. പതിറ്റാണ്ടുകളായി വോളിബോള്‍ മത്സരം നടക്കുന്ന ഗ്രൗണ്ടാണിത്. വെള്ളപ്പൊക്കത്തില്‍ പുഴയോരത്തെ വീടുകളിലും കരുവഞ്ചാല്‍ ടൗണിന്‍റെ പല ഭാഗങ്ങളിലും വെള്ളം കയറിയിരുന്നു.

Post a Comment

Previous Post Next Post