ക്രിസ്മസ് അപ്പൂപ്പന്റെ മുഖംമൂടി ധരിച്ച്‌ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍


കണ്ണൂര്‍: കണ്ണൂരില്‍ വിദ്യാര്‍ത്ഥി ക്രിസ്മസ് അപ്പൂപ്പന്റെ മുഖംമൂടി ധരിച്ച്‌ തൂങ്ങി മരിച്ച നിലയില്‍. ലേണേഴ്സ് ടെസ്റ്റില്‍ പരാജയപ്പെട്ട മനോവിഷമത്തിലായിരുന്നു വിദ്യാര്‍ത്ഥിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കണ്ണൂര്‍ കുറുവ കാഞ്ഞിരയിലെ ഫര്‍ഹാനെയാണ് മരിച്ച നിലയില്‍ കണ്ടത്. പതിനെട്ട് വയസ്സായിരുന്നു. തോട്ടട എസ് എൻ ട്രസ്റ്റിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

Post a Comment

Previous Post Next Post