ഇ- പോസ് മെഷീനിന്റെ സാങ്കേതിക തകരാറും സെർവർ പ്രശ്നങ്ങളെയും തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം 2 ഘട്ടമാക്കാൻ സർക്കാർ തീരുമാനം. ഓരോ മാസവും ആദ്യത്തെ 15 ദിവസം മഞ്ഞ, പിങ്ക് കാർഡുകൾക്കും 16 മുതൽ മാസാവസാനം വരെ നീല, വെള്ള കാർഡുകൾക്കും ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയുന്ന രീതിയാണ് അടുത്ത മാസം മുതൽ റേഷൻ ക്രമീകരിക്കുന്നത്. ഇതുവഴി മാസാവസാനങ്ങളിൽ റേഷൻ കടകളിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാമെന്നാണ് കണക്കുകൂട്ടൽ.

Post a Comment