സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒരു ജില്ലയ്ക്കും പ്രത്യേകം മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോര മേഖലയിൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി നാളെയോടെ ശക്തി പ്രാപിക്കും. അറബിക്കടലിന് മുകളിൽ രൂപം കൊണ്ട് ന്യൂനമർദ്ദം അതിതീവ്ര ന്യൂന മർദ്ദമായേക്കും. അതിനാൽ വരുന്ന ദിവസങ്ങളിലും മഴ തുടരും.

Post a Comment