മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഭ്യന്തര സര്‍വീസ് തുടങ്ങുന്നു.
ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി നവംബര്‍ 20 മുതല്‍ കണ്ണൂര്‍-ബംഗളൂരു സെക്ടറിലാണ് പ്രതിദിന സര്‍വീസ് തുടങ്ങുന്നത്. ഉച്ചകഴിഞ്ഞ് 2.40ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം നാലിന് കണ്ണൂരിലെത്തും.
തിരികെ വൈകുന്നേരം 4.30ന് കണ്ണൂരില്‍ നിന്ന് തിരിച്ച് 5.50ന് ബംഗളൂരുവില്‍ എത്തുന്ന വിധത്തിലാണ് സര്‍വീസ്. 3,528 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. എയര്‍ ഏഷ്യയുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലയിച്ചതോടെയാണ് കൂടുതല്‍ സര്‍വീസുകള്‍ക്ക് വഴിയൊരുങ്ങിയത്. കണ്ണൂരില്‍ നിന്ന് 11 രാജ്യങ്ങളിലേക്ക് വിദേശ സര്‍വീസ് എയര്‍ഇന്ത്യ എക്‌സ്പ്രസിനുണ്ട്. കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് ഇൻഡിഗോ രണ്ട് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Post a Comment