ചുമരിൽ ചാരിവെച്ച ബെഡ് ദേഹത്ത് വീണ് രണ്ടുവയസുകാരന്‍ മരിച്ചു

 


ചുമരിൽ ചാരിവെച്ച ബെഡ് ദേഹത്ത് വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് - ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് അപകടം. അമ്മ കുളിക്കാൻ പോയ നേരത്തായിരുന്നു അപകടം. കുട്ടിയെ ഉറക്കി കിടത്തിയ ശേഷമാണ് അമ്മ കുളിക്കാനായി പോയത്. ബെഡ് തലയിലൂടെ വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലാണ്.

Post a Comment

Previous Post Next Post